കണ്ണപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ: പാപ്പിനിശ്ശേരി – പിലാത്തറ ഹൈവേയിൽ കണ്ണപുരം യാഗശാലയിൽ വെച്ച് ലോറിയും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. മഹാരാഷ്ട്ര രജിസ്ട്രേഷൻ ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് മരിച്ച ആളുടെ മൃതദേഹം പുറത്തെടുത്തത്. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇടിയിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ആണ് അപകടം. കണ്ണപുരം പോലീസ് സ്ഥലത്തെത്തി.