കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരഭൂമിയിൽ ജീവൻ വെടിഞ്ഞു ബാബ റാം സിംഗ്

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരഭൂമിയിൽ സജീവമായ ആൾ ആത്മഹത്യ ചെയ്തു. സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പ് എഴുതിയാണ് ജീവൻ വെടിഞ്ഞത്. ഹരിയാനയിലുള്ള ബാബ റാം സിങ്ങാണ് സർക്കാരിനോടുള്ള രോഷമറിയിക്കാൻ സ്വന്തം ജീവിതം അവസാനിപ്പിച്ചത്. തങ്ങൾക്ക് ന്യായം ലഭിക്കാൻ ദിവസങ്ങളായി സമരമിരിക്കുകയാണ് കർഷകർ. സർക്കാർ ചെയ്യുന്നത് ന്യായമല്ല. ഇത്തരത്തിലുള്ള പാപം സഹിഷ്ണുതയോടെ കണ്ടുനിൽക്കാനാവില്ല. സർക്കാരിനോടുള്ള ദേഷ്യം പ്രകടിപ്പിക്കാനായി ജീവനൊടുക്കുന്നതായി അദ്ദേഹം കുറിപ്പിൽ എഴുതി. സ്വയം വെടിയുതിർക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കുന്നതിനായി ഒരു മാസത്തിനടുത്ത് സമരം ചെയ്യുകയാണ് കർഷകർ. എന്നാൽ സ്വീകാര്യമായ നിലപാട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.