കണ്ണൂർ വിമാനത്താവളം: ചീഫ് ഓപറേഷൻസ് ഓഫിസറായി അസം സ്വദേശി ഉത്പൽ ബറുവ നാളെ ചുമതലയേൽക്കും.

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാൽ) ചീഫ് ഓപറേഷൻസ് ഓഫിസറായി അസം സ്വദേശി ഉത്പൽ ബറുവ (50) നാളെ ചുമതലയേൽക്കും. വ്യോമയാനരംഗത്ത് 25വർഷത്തെ പരിചയമുള്ള ഉത്പൽ, ജിഎംആർ ഗ്രൂപ്പിന്റെ ഓപറേഷൻസ് വിഭാഗത്തിന്റെയും ഏവിയേഷൻ അക്കാദമിയുടെയും മേധാവിയായിരുന്നു. 1993ൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവൈലൻസ് (സിഎൻഎസ്) വിഭാഗത്തിലാണു ജോലി തുടങ്ങിയത്. 2000 മുതൽ 2007 വരെ ഗോവ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ മാനേജരായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: