മട്ടന്നൂർ എയർപോർട്ടിന് സമീപം തീപ്പിടുത്തം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിനടുത്ത് നാഗവളവിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിന് തൊട്ടടുത്ത പ്രദേശമായ നാഗവളവിലാണ് തീപിടുത്തമുണ്ടായത്. ഏക്കറുകണക്കിന് കശുമാവ് മറ്റു മരങ്ങളും കത്തിനശിച്ചു.മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷന്‍, ഇരിട്ടി ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിച്ചിട്ടും തീ പടര്‍ന്നു പിടിച്ചതോടെ കിയാല്‍ അധികൃതരോട് ആവശ്യപ്പെട്ടത് പ്രകാരം എയര്‍പോര്‍ട്ടിലെ ഫയര്‍ എന്‍ജിന്‍ കൂടെ എത്തിച്ചാണ് തീ അണച്ചത്.വിമാനത്താവളത്തിന്റെ കോമ്പോണ്ടിലേക്ക്
തീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കിയാല്‍ അധികൃതരോട് അഗ്‌നിശമന സേന സഹായം അഭ്യര്‍ത്ഥിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: