കുന്നത്തെരു-കാരന്താട്-ഏഴിലോട് റോഡ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

രാമന്തളി:കുന്നത്തെരു-കാരന്താട്-ഏഴിലോട് റോഡിന്റെ മെക്കാഡം ടാറിംങ്ങിന്റെ പ്രവര്‍ത്തി ഉദ്ഘാടനം കുന്നത്തെരുവില്‍
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു. സി.കൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍, ടി.വി.രാജേഷ് എംഎല്‍എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്‍, വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണന്‍, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍,കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍, രാഷ്ട്രിയപാര്‍ട്ടി പ്രതിധികള്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
രാമന്തളി കുന്നത്തെരുവില്‍ നിന്ന് തുടങ്ങുന്ന ഈ റോഡ് കാരന്താട് പുതിയ പുഴക്കര,ഏഴിമല റെയില്‍വേ സ്റ്റേഷന്‍,കുഞ്ഞിമംഗലം വഴി ഏഴിലോട് ജംഗ്ഷനിലാണ് എത്തിച്ചേരുന്നത്. പയ്യന്നൂര് മുതല്‍ കുന്നത്തെരുവരെയുള്ള റോഡ് മുമ്പുതന്നെ മെക്കാഡം ടാര്‍ ചെയ്തിരുന്നു. ഒമ്പത് കിലോമീറ്റര്‍ 220 മീറ്റർ ദൈര്‍ഘ്യമുള്ള ഈ റോഡ് പതിനൊന്ന് മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച് അഞ്ചര മീറ്റര്‍ ടാറിംങ്ങ് നടത്താനുള്ള പദ്ധതിയുടെ പ്രവൃത്തിയാണ് ഇതോടെ ആരംഭിച്ചത്. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുന്ന രീതിയിൽ കിഫ്ബിയിലുള്‍പ്പെടുത്തി 17 കോടി 23 ലക്ഷം രൂപ ചെലവിലാണ് റോഡ് വികസിപ്പിക്കലും മെക്കാഡം ടാറിങ്ങും, നടത്തുന്നത്. ഏഴിലോട് ഓട്ടോബേ, പൊതു പാർക്കിംങ്ങ്, ആണ്ടാം കൊവ്വലിൽ ടൗൺ സ്ക്വയർ, വയലുകളിൽ പാർശ്വഭിത്തി എന്നിവയോടുകൂടിയാണ് റോഡ് നിർമ്മാണം. ഏഴിലോട്ട് മുതൽ ആദ്യത്തെ 375 മീറ്ററിൽ ഡിവൈഡറോടുകൂടി 11 മീറ്റർ വീതിയിലും മറ്റിടങ്ങളിൽ ഏഴ് മീറ്റർ, അഞ്ചര മീറ്റർ ടാറിങ്ങോടെയാണ് റോഡ് നിർമ്മിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: