ചരിത്രത്തിൽ ഇന്ന്: ഡിസംബർ 17

ഇന്ന് റെറ്റ് ബ്രദർസ് ദിനം..1903 ൽ റൈറ്റ് സഹോദരൻമാർ അവർ നിർമിച്ച വിമാനം ആദ്യമായി പറത്തിയതിന്റെ ഓർമ്മക്ക്..

ഭൂട്ടാൻ ദേശീയ ദിനം

1398- തുർക്കിക്കാരനായ തിമൂർ ഡൽഹി പിടിച്ചടക്കുന്നു…

1843- ചാൾസ് ഡിക്കൻസിന്റെ ക്രിസ്മസ് കരോൾ പുറത്തിറങ്ങി

1928- ഭഗത് സിങ്ങും കൂട്ടരും സാന്റേഴ്സണിനെ വധിച്ചു…ലാലാജിയുടെ ഘാതകനായ ജയിംസ് സ്കോട്ടിനെയായിരുന്നു വിപ്ലവകാരികൾ ലക്ഷ്യം വച്ചിരുന്നത്..

1965 – ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പത്രമായി (946 പേജിൽ) ഒരു ദിവസത്തെ പത്രം ഇറക്കി ന്യൂയോർക്ക് ടൈംസ് ചരിത്രം സൃഷ്ടിച്ചു..

1986.. ഇംഗ്ലണ്ടിൽ ഒരു യുവതിക്ക് ഒരേ സമയം ഹൃദയം ,കരൾ, ശ്വാസകോശം എന്നിവ മാറ്റിവച്ചു.

1993- എഴുത്തുകാരി തസ്ലിമ നസ്റീനെതിരെ ബംഗ്ലാദേശിൽ തീവ്രവാദികൾ ഫത്വ പുറപ്പെടുവിച്ചു…

ജനനം

1778… ഹംഫ്രി ഡേവി_ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ. വൈദ്യുതി ഉപയോഗിച്ച് ഒരു പാട് മൂലകങ്ങളെ വേർതിരിച്ചു.. ഡേവി ലാമ്പ് (ഇലക്ട്രിക് ബൾബിന്റെ മുൻഗാമി) കണ്ടു പിടിച്ചു..

1881- ലൂയിസ് ഹെൻറി മോർഗൻ… അമേരിക്കൻ നരവംശ ശാസ്ത്ര പ്രതിഭ..

1905- മുഹമ്മദ് ഹിദായത്തുള്ള – മുൻ ഉപരാഷ്ട്രപതി, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് (11 മത്), ആദ്യ മുസ്ലിം ചീഫ് ജസ്റ്റിസ്..

1936- ഫ്രാൻസിസ് മാർപാപ്പ.. നിലവിലെ പാപ്പ. 266 മത് പാപ്പ.. 13 – 3 – 2013 ന് സ്ഥാനമേറ്റു..

1937- കെവിൻ പാർക്കർ – ഓസ്ട്രേലിയൻ പത്രാധിപർ, ക്രിക്കറ്റിനെ Day & Night, കളർ ഡ്രസ്സ് തുടങ്ങിയ വൈവിധ്യവൽക്കരണത്തിന്റെ ശിൽപ്പി…

1992- ക്വിന്റൺ ഡി കോക്ക് – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം – വിക്കറ്റ് കീപ്പർ ‘

ചരമം

1830- സൈമൺ ബൊളിവർ.. ബൊളിവിയൻ പോരാളി..

1907- വില്യം തോംസൺ സ്കോട്ടിഷ് ,ഗണിതജ്ഞൻ, ശാസ്ത്രജ്ഞൻ.. തെർമോ ഡൈനാമിക്സ് സിദ്ധാന്തം ആവിഷ്കരിച്ചു.

1927- രാജേന്ദ്ര ലാഹിരി – കാക്കോരി കേസിൽ തൂക്കിലേറ്റപ്പെട്ട വിപ്ലവ പോരാളി…

1933- പതിമൂന്നാമത് ദലൈലാമ..

1957- പട്ടാഭി സിതാരാമയ്യ. INC മുൻ പ്രസിഡണ്ട്..

1976- സി.എൻ ശ്രീകണ്ഠൻ നായർ – നാടകകൃത്ത്, എഴുത്തുകാരൻ. രാമായണത്തെ അടിസ്ഥാനമാക്കി കാഞ്ചന സിത, സാകേതം, ലങ്ക ലക്ഷ്മി തുടങ്ങിയ കൃതികൾ രചിച്ചു..

2005- എൻ. ശങ്കരൻനായർ. പഴയ കാല സിനിമാ സംവിധായകൻ… മദനോത്സവം ഉൾപ്പടെ നിരവധി ഹിറ്റ് സിനിമകൾ.

2005- പ്രിയ ദത്താ അന്തർജനം.. നമ്പൂതിരി സമുദായത്തിലെ അനാചാരത്തിനെതിരെ പൊരുതിയ ധീര വനിത..

2010 – എൻ.എസ്. പരമേശ്വരൻ പിള്ള – ഇന്ത്യൻ കോഫി ഹൗസ് സ്ഥാപക സെക്രട്ടറി..

2010 – പാപ്പാ ഉമാനാഥ് – തമിഴ് നാട്ടിലെ കമ്യൂണിസ്റ്റ് നേതാവ്…

2011 – കിങ്ങ് ജോങ്ങ് ഇൽ.. ഉത്തര കൊറിയൻ ഭരണാധികാരി..

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: