പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ.

കണ്ണൂർ: സ്കൂളിലേക്ക് പോകുകയായിരുന്നപെൺകുട്ടിയുടെ കയ്യിൽ ബലമായി പിടിച്ച്കാറിൽ കയറ്റി തട്ടികൊണ്ടു പോകാൻ ശ്രമം പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ. ടൗണിലെ ഷൂ ഷോപ്പ് ഉടമ ആദികടലായി കുറുവ പാലത്തിന് സമീപത്തെ സബീന മൻസിലിൽ സി.എച്ച്.മുഹമ്മദ് ഷെരീഫിനെ(31)യാണ് കണ്ണൂർ വനിത സ്റ്റേഷൻ എസ്.ഐ. ലീലാമ്മ അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന 16 കാരിയെയാണ് കൈയ്യിൽ ബലമായി പിടിച്ച് വലിച്ച് യുവാവ് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം വെച്ചതോടെ സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ യുവാവ് കാറുമായി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പെൺകുട്ടി സ്കൂളിലും വീട്ടുകാരോടുംവിവരം പറയുകയും വനിതാ സ്റ്റേഷനിൽ പരാതിയും നൽകി. മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.