വീട്ടിൽ മോഷണശ്രമം

പിലാത്തറ: വീട്ടുകാർ ഉറങ്ങികിടക്കവെ മുൻവാതിൽ കുത്തിതുറന്ന് മോഷണശ്രമം.പിലാത്തറ കൈരളി നഗറിലെ ബാലകൃഷ്ണൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമമുണ്ടായത്.ഇന്ന് പുലർച്ചെയാണ് സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാർ വീടിൻ്റെ വാതിൽ കമ്പി പാര കൊണ്ട് ഇടിക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഇട്ട് ഉണർന്നപ്പോഴെക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പകൽ സമയത്ത് പൂട്ടി കിടന്ന വീട് നിരീക്ഷിച്ച് എത്തിയ മോഷ്ടാക്കൾ രാത്രി വീട്ടിൽ ആൾതാമസത്തിനെത്തിയത് അറിഞ്ഞിട്ടുണ്ടാവില്ലെന്നാണ് വിവരം. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പരിയാരത്ത് കവർച്ചയും പിടിച്ചുപറിയും പെരുകിയതോടെ നാട്ടുകാർ ഭീതിയിലാണ്.