ഹൃദയാഘാതം പ്രവാസി മരിച്ചു.

നീലേശ്വരം: ഉറങ്ങാൻ കിടന്ന പ്രവാസിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മടിക്കൈ ബങ്കളം വൈനിങ്ങാലിലെ പരേതനായ അബൂബക്കര്‍-സഫിയ ദമ്പതികളുടെ മകന്‍ ഷംസുദ്ദീന്‍ (40) ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ബന്ധുക്കൾ ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്ത് പച്ചക്കറി ബിസിനസ് നടത്തിവരികയായിരുന്നു. രണ്ടുമാസം മുമ്പാണ് ഷംസുദ്ദീന്‍ നാട്ടിലെത്തിയത്. ഭാര്യ: നൗഷിബ. മക്കള്‍: അനസ്, അജ്മല്‍. സഹോദരങ്ങള്‍: സലാം , ഷെരീഫ, സെമീറ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: