കഞ്ചാവു വിൽപ്പനക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
ഇരിട്ടി.: കഞ്ചാവ് വില്പനക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. രാജസ്ഥാൻ സരോളി സ്വദേശി സോനു മഹാവറിനെ (29) യാണ് എസ്.ഐ.എ.സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7.30 മണിയോടെ പുന്നാട് വെച്ചാണ് 938 ഗ്രാം കഞ്ചാവുമായി പ്രതി പോലീസ് പിടിയിലായത്.മാർബിൾ തൊഴിലാളിയായ ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.