മുന്‍ മിസ് കേരളയുടെ അപകട മരണം; ഹോട്ടലുടമയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കൊച്ചി: മുൻ മിസ് കേരള അടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിൽ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരും ഐ.ടി വിദഗ്ധരുമായ കെ.കെ. അനിൽ, വിൽസൻ റെയ്‌നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. കേസിലെ നിർണായക തെളിവായ ഡി.ജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചുവെന്ന് റോയിയും ജീവനക്കാരും മൊഴി നൽകിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

രണ്ട് ദിവസമായി മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലും ഹോട്ടലിലും തേവര കണ്ണങ്ങാട്ട് പാലത്തിന് സമീപവും നടന്ന പരിശോധനകൾക്കും ശേഷമായിരുന്നു അറസ്​റ്റ്​. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിനിടെ റോയി നൽകിയ ഹാർഡ് ഡിസ്കിൽ യഥാർഥ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ വീണ്ടും പാലാരിവട്ടം സ്​റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയ റോയിയുമായി അര മണിക്കൂറിനകം ഹോട്ടലിലേക്ക് പരിശോധനക്ക്​ പൊലീസ് പുറപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: