കിയോസ് അനുമോദന സദസ്സ് നാളെ

റിയാദ് : സൗദി അറേബ്യയിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ കിയോസിന്റെ അനുമോദന സദസ്സും ഗാന സന്ധ്യയും നാളെ (18-11-2021 ) നടക്കും. ബത്തയിലെ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിൽ വൈകുന്നേരം 7/30 മുതലാണ് കിയോസ് കുടുംബസംഗമം.

എസ്സ് എസ്സ് എൽ സി, പ്ലസ്സ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, കണ്ണൂർ യൂണിവേഴ്സിറ്റി ബി കോം പരീക്ഷയിൽ രണ്ടാം റാങ്കും കോളേജ് തലത്തിൽ ഒന്നാം റാങ്കും നേടിയ സുൽത്താന യൂനുസ്,  അരിമണിയിൽ വിസ്മയം തീർത്ത ഷാജിത്ത് നാരായണൻ , കൊവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ച ഹെൽപ്പ് ഡെസ്ക് അംഗങ്ങൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കുമെന്ന് ചെയർമാൻ Dr സൂരജ് പാണയിൽ, കൺവീനർ അനിൽ ചിറക്കൽ എന്നിവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: