ഗെറ്റ് ടുഗദറിൽ കണ്ടുമുട്ടിയ മുൻ സഹപാഠിയെ ക്വാട്ടേർസിൽ വെച്ച് ബലാൽസംഗ ചെയ്ത യുവാവ് ഗൾഫിലേക്ക് മുങ്ങി

കാഞ്ഞങ്ങാട്.പൂർവ്വ വിദ്യാർത്ഥി സംഗമത്തിനെത്തിയ ഭർതൃമതിയായ യുവതിയെ ക്വാട്ടേർസിൽ എത്തി മുൻ സഹപാഠി ബലാൽസംഗം ചെയ്തതായി പരാതി.കാഞ്ഞങ്ങാട് മടിയനിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ഭർതൃമതിയും രണ്ടു മക്കളുടെ മാതാവുമായ 36 കാരിയാണ് ബലാൽസംഗ ത്തി നിരയായത്.പെരിയ പാക്കം സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ എത്തിയപ്പോൾ ഗെറ്റ് ടു ഗദറിൻ്റെ മറവിൽ ഈ മാസം 10ന് യുവതി താമസിക്കുന്ന ക്വാട്ടേർസിൽ എത്തിയ പാക്കം സ്വദേശി സുരേഷ് ബാബു (38) ആണ് യുവതിയെ ബലാൽസംഗത്തിനിരയാക്കിയതെന്ന് ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.സംഭവത്തിന് ശേഷം 12 ന് വെള്ളിയാഴ്ച ഇയാൾ വിദേശത്തേക്ക് പോകുകയും ചെയ്തു.തുടർന്ന് യുവതി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് ഹൊസ് ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: