ബംഗാളിൽ നിന്ന്16 കാരിയെ തട്ടികൊണ്ടു വന്ന യുവാവിനെ പയ്യന്നൂർകോടതി പശ്ചിമ ബംഗാൾ പോലീസിന് വിട്ടുകൊടുത്തു

.

പയ്യന്നൂര്‍: വിദ്യാർത്ഥിനിയായ 16 കാരിയെ പശ്ചിമ ബംഗാളില്‍നിന്നും പ്രണയം നടിച്ച് തട്ടികൊണ്ടു വന്ന ഭാര്യയും കുട്ടിയുള്ള യുവാവിനെ സൈബർ സെല്ലിൻ്റെ സഹായത്തോടെ പിടികൂടിയ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയ പശ്ചിമ ബംഗാൾ പോലീസിൻ്റെ സഹായത്തോടെകോടതിയിൽ ഹാജരാക്കി. പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പശ്ചിമ ബംഗാൾ മുര്‍ഷിദാബാദ് ചുട്ടിയിലെ രാഹുല്‍ റോയ്(23)യെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പശ്ചിമബംഗാൾ പോലീസിന് കൈമാറിയത്.തുടർന്ന് പശ്ചിമ ബംഗാൾ പോലീസ് മുര്‍ഷിദാബാദ് ജംങ്കിപ്പൂരിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി പ്രതിയുമായി പശ്ചിമ ബംഗാള്‍ ചുട്ടി സ്റ്റേഷൻപോലീസ് സബ് ഇൻസ്പെക്ടർ ജഗന്‍നാഥ് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചു.രണ്ട് ദിവസം മുമ്പ് പയ്യന്നൂർ എസ്.ഐ.പി.വിജേഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പയ്യന്നൂർ കോടതി ഉത്തരവ് പ്രകാരം ഈ മാസം

. 20ന് ജംങ്കിപ്പൂര്‍ കോടതിയില്‍ പ്രതിയെ പശ്ചിമ ബംഗാൾ പോലീസ് ഹാജരാക്കും. പെൺകുട്ടിയെ കാണാതായതോടെനവമ്പർ മൂന്നിന് പിതാവിന്റെ പരാതിയില്‍ തട്ടികൊണ്ടു പോകലിന് കേസെടുത്ത പശ്ചിമ ബംഗാൾ ചുട്ടി പോലീസ് പിന്നീട് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ലഭിച്ച പയ്യന്നൂര്‍ പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളുടെ സഹായത്തോടെയാണ്പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. മൊബെൽ ഫോൺസ്വിച്ച് ഓഫാക്കി വെച്ച പ്രതി പയ്യന്നൂരിലെത്തിയപ്പോൾ ഓൺ ചെയ്തതോടെയാണ് പോലീസ് പിടിയിലായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: