കഞ്ചാവുമായി യുവാക്കൾ പിടിയിൽ
തളിപ്പറമ്പ .കഞ്ചാവു പൊതിയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. പുഷ്പഗിരി എസ്.എം.വില്ലയിലെ എം. സിനാൻ ബിൻ മഹമൂദ് (25), ചെനയന്നൂരിലെ വി.വി.വിഷ്ണു (25) എന്നിവരെയാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ എ.അനീസ് ,ടി.വി.കമലാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ സയ്യിദ് നഗർ ഫുട്ബോൾ ടർഫ് കോർട്ടിന് സമീപം വെച്ച് പിടികൂടിയത്. റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായാ മുഹമ്മദ് ഹാരിസ്.കെ, റെനിൽ കൃഷ്ണൻ പി.പി, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.