ഇരിട്ടിയിലെ മോഷണം തെളിവെടുപ്പ് നടത്തി

ഇരിട്ടി : ഇരിട്ടി ടൗണിലെ കടയിലെ മോഷണവുമായി ബന്ധപ്പെട്ട് വിവിധ മോഷണക്കേസുകളിൽ പ്രതിയായ തൊരപ്പൻ സന്തോഷിനെ ഇരിട്ടി പോലീസ് കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് നടുവിൽ പുലിക്കുരുമ്പയലെ നെടുമല സന്തോഷ് എന്ന തൊരപ്പൻ സന്തോഷിനെ മോഷണം നടന്ന ശക്തി ടൂൾസ് എന്ന സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കണ്ണൂർ ജില്ലയിൽ തന്നെ നിരവധി മോഷണ കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.
നവംബർ 7ന് പുലർച്ചെയാണ് ഇരിട്ടി പുതിയ ബസ്റ്റാൻ്റിലെ ഐഡിയൽ ഇലക്ട്രിക്കൽ പവർ ടൂൾസിൽ മോഷണം നടന്നത്. ഒരു ലക്ഷത്തി മൂവായിരം രൂപ മോഷണം പോയിരുന്നു. ഇരിട്ടിയിലെ മോഷണത്തിൻ്റെ തലേ ദിവസം ശ്രീകണ്ഠാപുരം കൂട്ടുമുഖത്ത് റബ്ബർ കട കുത്തിത്തുറന്ന് ഇയാൾ റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചിരുന്നു. ഈ കേസിൽ ആണ് ശ്രീകണ്ഠപുരം പോലീസ് ഇയാളെ പിടികൂടിയത്.
ജയിലിൽ നിന്നും ഇറങ്ങിയാൽ എന്നും ഇയാൾ പോലീസിന് തലവേദനയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: