വലിയ വെളിച്ചം വ്യവസായ കേന്ദ്രം വികസനം ത്വരിതപ്പെടുത്തണം

കൂത്തുപറമ്പ് :വലിയ വെളിച്ചം വ്യവസായ കേന്ദ്രം വികസനം ത്വരിതപ്പെടുത്തണമെന്ന് സിപിഐ എം കൂത്തുപറമ്പ് ഏരിയസമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് രക്തസാക്ഷിനഗറില്‍ (കൂത്തുപറമ്പ് റൂറല്‍ബാങ്ക്ഓഡിറ്റോറിയം) നടന്ന സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ടി അംഗം ടി ബാലന്‍ പതാക ഉയര്‍ത്തി. ഷാജി കരിപ്പായി രക്തസാക്ഷി പ്രമേയവും കെ പി വി പ്രീത അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ടി ബാലന്‍, എന്‍ അനിത, വി ഷിജിത്ത്, സി ചന്ദ്രന്‍, പി കെ ബഷീര്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയസെന്‍റര്‍ അംഗങ്ങളാണ് സ്റ്റിയറിങ്ങ്കമ്മിറ്റി. എന്‍ കെ ശ്രീനിവാസന്‍ (രജിസ്ട്രേഷന്‍), എം സി രാഘവന്‍ (പ്രമേയം), വി രഞ്ജിത്ത് (മിനുട്സ്), ഷാജി കരിപ്പായി(ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. സംഘാടകസമിതി ചെയര്‍മാന്‍ എം സുകുമാരന്‍ സ്വാഗതം പറഞ്ഞു.

പതിനാറ് ലോക്കലിലെ 150 പ്രതിനിധികളും ഏരിയകമ്മിറ്റി അംഗങ്ങളുമടക്കം 170 പേര്‍ പങ്കെടുക്കുന്നു. ഏരിയസെക്രട്ടറി കെ ധനഞ്ജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിേډല്‍ ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം പൊതുചര്‍ച്ച ആരംഭിച്ചു. ജില്ല സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, ടി വി രാജേഷ് ജില്ലസെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശന്‍, എം സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍ ചന്ദ്രന്‍, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, ജില്ലകമ്മിറ്റി അംഗങ്ങളായ പാട്യം രാജന്‍, കെ ലീല, വി കെ സനോജ് എന്നിവര്‍ പങ്കെടുക്കുന്നു. ബാലസംഘം ഏരിയകമ്മിറ്റിയുടെ സംഗീതശില്‍പം സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് നാലിന് വി കെ ചന്തു നഗറില്‍ (മാറോളിഘട്ട്) നടക്കുന്ന പൊതുസമ്മേളനം ജില്ലസെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

എരഞ്ഞോളിയില്‍ തലശേരി ഏരിയാ സമ്മേളനം ഇന്ന് ആരംഭിക്കും. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവദാസന്‍, ജെയിംസ് മാത്യു, എഎന്‍ ഷംസീര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജന്‍, ടിഐ മധുസൂദനന്‍, പിവി ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: