രോഗകാലം സാഹിത്യ കൃതികളിൽ; കണ്ണൂർ ഡിവൈഎസ്പി സദാനന്ദന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

4 / 100

അബൂബക്കർ പുറത്തീൽ✍️

 

കണ്ണൂർ: വളരെ ചെറിയ സാവകാശത്തിൽ പുതിയൊരു ജീവിതരീതി നാം ശീലിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും ഈ രോഗകാലം നമ്മുടെ ജീവിതത്തിന്റെ മുൻഗണനകൾ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കണ്ണൂർ ഡിവൈഎസ്പി പിപി സദാനന്ദൻ. ഒരു പക്ഷെ പോസ്റ്റ് കോവിഡ് കാലഘട്ടത്തിൽ ഈ ദിനങ്ങളെ അടയാളപ്പെടുത്തുക നഷ്ടപ്പെട്ട ദിവസങ്ങളെ കുറിച്ചുള്ള വിലാപങ്ങൾ ആയല്ല, മറിച്ചു പല ജന്മങ്ങൾ കൊണ്ട് മനുഷ്യൻ നേടാൻ കഴിയാത്ത അനുഭവങ്ങളുടെ വൻകര തുറന്നു തന്ന ഒരു കാലം എന്ന നിലയിലായിരിക്കും.
ഇന്നത്തെ ഈ കാലഘട്ടം കഥയായും കവിതയായും സാഹിത്യത്തിൽ സ്വർഗ്ഗസൃഷ്‌ടകളായി പുനർജനിക്കും. സമൂഹമാകെ രോഗാർദ്ര മായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മനുഷ്യർക്ക് അവരുടെ സ്വർഗാത്മകത നിലനിർത്താൻ കഴിയുമോ എന്നത് വലിയൊരു ചോദ്യമാണ്. ഈ രോഗകാലം നമ്മുടെ ജീവിതത്തിന്റെ മുൻഗണനകൾ നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടയാകെ ജീവിതത്തിന്റെ ശാന്തമായ ഉള്ളടക്കത്തെ അത് തടസപ്പെടുത്തിയിരിക്കുന്നുവെന്നും കണ്ണൂർ എസ്എം കോളേജ് അലുംനി ഗ്രൂപ്പ് വെബിനാറിൽ കണ്ണൂർ ഡിവൈഎസ്പി പിപി സദാനന്ദൻ പറഞ്ഞു.
രോഗകാലം സാഹിത്യ കൃതികളിൽ എന്ന വിഷയത്തിൽ അധികരിച്ചു സംസാരിക്കുന്നതിനാണ് ഡിവൈഎസ്പി പിപി സദാനന്ദൻ തന്റെ ഉള്ളു തുറന്നത്. ഇത് പിന്നീട് സോഷ്യൽ മീഡിയകളിൽ വൈറലാകുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: