അഴീക്കൽ കിഫായത്തുൽ ഇസ്ലാം മദ്രസ എൽപി സ്കൂളിൽ സർഗ്ഗവസന്തം ശിൽപ്പശാല നടത്തി

കൂട്ടുകൂടാം ഇമ്പമേകാം എന്ന പേരിൽ അഴീക്കൽ കിഫായത്തുൽ ഇസ്ലാം മദ്രസ എൽപി സ്കൂളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ പ്രവർത്തി പരിചയ ഉൽപന്നങ്ങളുടേയും പഠനോപകരണങ്ങളുടേയും പ്രദർശനം നടത്തി. സ്കൂൾ മാനേജർ ഡോ കെ.കെ മുസ്ഥഫ ഹാജിയുടെ അധ്യക്ഷതയിൽ ദിനേശൻ മാസ്റ്റർ (ബി.ആർ.സി) ഉദ്ഘാടനം നിർവഹിച്ചു. സുധാകരൻ മാസ്റ്റർ(റിട്ട എച്ച് എം ) വിഷയാവതരണം നടത്തി.

പ്രവർത്തി പരിയമേള ഉദ്ഘാടനം ശ്രീലത ടീച്ചർ (എച്ച് എം നോർത്ത് മാപിള യൂ.പി) നിർവഹിച്ചു. അബ്ദുൽ ലത്തീഫ് (കെ.എ.ടി.എഫ് സ്റ്റേറ്റ് സെക്രട്ടറി) നഹീം (പൂർവ്വ വിദ്യാർത്ഥി) മുഹമ്മദ് ബഷീർ (പി.ടി.എ പ്രസിഡന്റ്) മുഹമ്മദ് ത്വാഹ മാസ്റ്റർ ശൈനി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സി എം സൽമാമബി എച്ച് എം സ്വാഗതവും സൗദ ടീച്ചർ നന്ദിയും പറഞ്ഞു

രക്ഷിതാക്കളുടെ സ്വർഗ്ഗശേഷി പ്രയോജനപ്പെടുത്തി അതുവഴികുട്ടികളുടെ മികവും ഭാവനയും വികസിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് ശിൽപശാല നടത്തിയത്. മുഴുവൻ രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: