കണ്ണൂരിൽ ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയലും ആക്രമണവും

കണ്ണൂരിൽ ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയലും ആക്രമണവും തലശ്ശേരി മുന്നാം മൈലും, കരേറ്റയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.തലശ്ശേരി തലായിൽ വഴി തടസ്സപെടുത്തിയത് ചോദ്യം ചെയ്ത അയ്യപ്പഭക്തന് മർദ്ദനമേറ്റു.

നീലേശ്വരം സ്വദേശി അനിൽ കുമാറിനാണ് മർദ്ദനമേറ്റത്

സ്വിഫ്റ്റ് കാറിന്റെ ഹെഡ് ലൈറ്റും തകർത്തു.

നായനാർ റോഡിൽ ഹർത്താൽ അനുകൂലികളുടെഅക്രമത്തിൽ പരിക്ക് പറ്റിയ കൂത്തുപറമ്പ് സ്വദേശി തലശ്ശേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്ന് തിരിച്ചു കൂത്തുപറമ്പിൽ വരുമ്പോൾ ആണ് ആക്രമണം.തലശ്ശേരി പോലീസിൽ പരാതി നൽകി.

ഹർത്താലിന്റെ മറവിൽ തലശ്ശേരി മൂന്നാം മൈലിൽ

വിവാഹ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞുവെച്ചു.

തലശ്ശേരി മത്സ്യ മാർക്കറ്റിലും ആക്രമണമുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: