പോലീസ് റെയ്ഡ് :പാനൂരിനടുത്ത എലാങ്കോട് ബോംബുകളും വടിവാളും കണ്ടെത്തി

പാനൂർ: പാനൂരിനടുത്ത എലാങ്കോട് ബോംബുകളും വടിവാളും കണ്ടെത്തി. ഇന്ന് രാവിലെ 8 ഓടെ പാനൂർ സി.ഐ എം കെ സജീവ്, പ്രിൻസിപ്പൽ എസ് ഐ ഷൈജിത്ത് ന്യൂ മാഹി പ്രിൻസിപ്പൽ എസ് ഐ അൻഷാദ്, ധർമ്മടം പ്രിൻസിപ്പൽ എസ് ഐ അരുൺ, എസ് ഐ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, ഷാജി, ഷാജിൽ, രജിത്ത്, സംജിത്ത്  എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡിൽ എലാങ്കോട് സ്വാമി മഠം പാറയ്ക്ക് താഴെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ്  7 നാടൻബോംബുകളും 2 വടിവാളും കണ്ടെത്തിയത്.ഈ മേഖലയിൽ കൂടുതൽ ആയുധങ്ങൾക്കായും പ്രതികൾക്കായും റെയ്ഡ് തുടരുകയാണ്. ഇന്നലെ പുത്തൂർ മടപ്പുരയ്ക്ക് സമീപം സി പി എം പ്രവർത്തകനായ തച്ചാറമ്പത്ത് അഷ്റഫി (55) ന് ആർ എസ് എസുകാരുടെ വെട്ടേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ അഷ്റഫ് തലശേരി സഹകരണാശുപത്രിയിൽ ചികിൽസയിലാണ്.നാല് ദിവസമായി ഈ മേഖലയിൽ സംഘർഷം നടന്ന് വരികയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: