കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ പൂമാലക്കാവ്, ഉണ്ണിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 18ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചക്കാലക്കുന്ന്, പാടിയോട്ടുചാല്‍ എക്സ്ചേഞ്ച്, പാടിയോട്ടുചാല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ചീര്‍കാട്, പാടിയോട്ടുചാല്‍, വാവല്‍മട, മച്ചിയില്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 18ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരേറ്റ, കാഞ്ഞിലേരി പ്രദേശങ്ങളില്‍ ഒക്ടോബര്‍ 18ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മില്‍മ, തോട്ടം, വഞ്ഞിയൂര്‍, ബി എ ഡ് കോളേജ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 18ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടയാട്, കണ്ണന്‍ചാല്‍, സി എച്ച് എം, വാരം, കെ എസ് ഡിസ്റ്റിലറി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഒക്ടോബര്‍ 18ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും പൊലുപ്പില്‍ കാവ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 12 വരെയും ചുടല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ 2.30 വരെയും സബ്‌സ്റ്റേഷന്‍ കോട്ടേഴ്‌സ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും ചെമ്മാടം വായനശാല ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 12 വരെയും ചെമ്മാടം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാട്ടൂല്‍ ചര്‍ച്ച് റോഡ്, ഒളിയങ്കരചാല്‍, ഗവ. ഹോസ്പിറ്റല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഒക്ടോബര്‍ 18ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.