എടാട്ട് ദേശീയ പാതയിൽ വാഹനാപകടം; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം


പയ്യന്നൂർ: എടാട്ട് ദേശീയ പാതയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം. കൈതപ്രം സ്വദേശി ശ്രീ കേശ് നമ്പൂതിരി ( 32 ) യാണ് മരണപ്പെട്ടത്. പയ്യന്നൂരിലെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസെടുത്ത് മടങ്ങും വഴിയാണ് അപകടം. കടവക്കാട് ഗണപതി നമ്പൂതിരിയുടെയും (ദീപ ഹാർഡ് വേയെർസ് , മാതമംഗലം) നിർമ്മല അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: അമൃത (അദ്ധ്യാപിക) മകൻ : ധാർമിക്
സഹോദരൻ : ശ്രീനാഥ് നമ്പൂതിരി (ആയുർവ്വേദ ഡോക്ടർ, കോട്ടക്കൽ ആയുർവേദ ആശുപത്രി, ഡൽഹി)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: