പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ ഗതാതഗ നിയന്ത്രണം

പഴയങ്ങാടി പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരി-പിലാത്തറ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഒക്ടോബര്‍ 23 മുതല്‍ ഒരു മാസത്തേക്ക് നിയന്ത്രണം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രവൃത്തി നടക്കുന്ന ഭാഗം പൂര്‍ണമായും അടച്ചിടും. പയ്യന്നൂര്‍ ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കേണ്ട യാത്രക്കാര്‍ ദേശീയപാതയിലൂടെ പോകണം. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് യോഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കലക്ടറേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ എം വിജിന് എം എല്‍ എ, എ ഡി എം കെ കെ ദിവാകരന്, പി ഡബ്ല്യൂ ഡി പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ എം ഹരീഷ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ ജി എസ് ജ്യോതി എന്നിവര്‍ പങ്കെടുത്തു.