എം.എം.എ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അടിമുറൈ ടീമിന് മികച്ച നേട്ടം.

എം.എം.എ (Mixed Martial Arts) സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അടിമുറൈ ടീമിന് മികച്ച നേട്ടം.
ഒക്ടോബർ 15, 16 തീയതികളിൽ കോഴിക്കോട് വച്ചു നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി അടിമുറ എന്ന പാരമ്പര്യ ആയോധന കലയുടെ പിൻബലത്തിൽ കണ്ണൂർ അടിമുറ ടീം മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നു.
കണ്ണൂർ മുണ്ടയാട് സ്വദേശി ശ്രീ പ്രിജിൽ ഗുരുക്കളുടെ ശിഷ്യന്മാരായ മുഹമ്മദ് സലിൽ വി പി, സ്നേഹിത് സി കെ, യദുകൃഷ്ണ കെ പി എന്നിവർ പങ്കെടുക്കുകയും ഇതിൽ അഴീക്കോട് സ്വദേശികളായ സ്നേഹിത് സി. കെ, യദുകൃഷ്ണ. കെ. പി എന്നിവർ റണ്ണർ അപ്പ് ആവുകയും ചെയ്തു.
അഗസ്ത്യ മുനിയാൽ രൂപം കൊണ്ട( എല്ലാ ആയോധന കലകളുടെയും മാതാവ് എന്നറിയപ്പെടുന്ന ) അടിമുറൈയുടെ കരുത്ത് മറ്റു വിദേശ ആയോധന കലകളോട് കിടപിടിക്കത്തക്കതാണെന്ന് കണ്ണൂർ അടിമു റൈ ടീം ന്റെ ഈ മികച്ച നേട്ടം സൂചിപ്പിക്കുന്നു.
അടുത്തതായി ബോംബെയിൽ വച്ച് നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂർ അടിമുറൈയുടെ യോദ്ധാക്കൾ.