പാന്‍മസാല വ്യാപാരി വീണ്ടും അറസ്റ്റില്‍

പയ്യന്നൂര്‍: കട കേന്ദ്രീകരിച്ച്നിരോധിത പുകയില ഉല്‍പ്പന്ന വിൽപന വ്യാപാരി വീണ്ടും പിടിയിൽ. കരിവെള്ളൂർകൊഴുമ്മല് കാഞ്ഞിരമുക്കിലെ സി.സച്ചിതാനന്ദനെ(54)യാണ് പയ്യന്നൂര്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.പയ്യന്നൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ കടയിൽ നിന്ന് പാന്‍പരാഗ് പാക്കറ്റുകളുമായി ഇയാളെ പോലീസ് പിടികൂടിയത്.മുമ്പും പലതവണ നിരോധിത പുകയില ഉല്പന്ന പാക്കറ്റുകളുമായി പോലീസ് ഇയാളെ പിടികൂടിയിരുന്നു.