ചീട്ടുകളി സംഘം പിടിയിൽ

മാലൂർ: പണം വെച്ച്ചീട്ടുകളി എട്ടംഗ സംഘത്തെ പോലീസ് പിടികൂടി.പയ്യാവൂർ പൈസക്കരി സ്വദേശി കെ.പി.ഷൈജു ജോസഫ് (48), നുച്ചിയാട് കപ്പണയിലെ പി പി.മുഹമ്മദ് റാഫി (43), ഉളിക്കൽ നുച്ചിയാട് സ്വദേശി എൻ.ഇർഷാദ്(29), കോളയാട് ആലച്ചേരിയിലെ അഴീക്കൽ ഹൗസിൽ ശ്രീനിവാസ്(38), പടിയൂരിലെ കെ.വി.മുരളീധരൻ (50), വിളക്കോട് ചാക്കാട് സ്വദേശികളായ പി പി.ദിനേശൻ (44), എം. റിനീഷ് (35) ,നെല്ലിക്ക ഹൗസിൽ ഗണേശൻ (43) എന്നിവരെയാണ് എസ്.ഐ.എൻ.പി.രാഘവനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7.30 മണിയോടെ കുന്നത്ത് വയലിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 41,320 രൂപയും പോലീസ് പിടിച്ചെടുത്തു .
തളിപ്പറമ്പ്. പണം വെച്ച്ചീട്ടുകളി ആറ് പേരെ പോലീസ് പിടികൂടി. കൂവേരി ആലത്തട്ട് വെച്ച്ചീട്ടുകളിക്കുകയായിരുന്ന കെ.വിനീഷ് (38), എം.ഷൈജു, കെ.എം.സുധാകരൻ (56), എ.എം. ബാബു (39), കെ.എസ്.സുബ്രഹ്മണ്യൻ (59), പി പി.ബാലൻ (45) എന്നിവരെയാണ് എസ്.ഐ.റുമേഷും സംഘവും പിടികൂടിയത്. .ഇന്നലെ വൈകുന്നേരം 4.20 ഓടെ ആലത്തട്ട് വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്ന് 1,375 രൂപയും പോലീസ് പിടിച്ചെടുത്തു.
ബദിയടുക്ക: പണം വെച്ച്ചീട്ടുകളി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി.ബദിയടുക്ക ബാറടുക്കയിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന കനക പാടിയിലെ ശങ്കര (52), ബാറടുക്കയിലെ സോമൻ(65), ബദിയടുക്കയിലെ ദിനേശ് പൈ (72) എന്നിവരെയാണ് എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 2,230 രൂപയും പോലീസ് പിടിച്ചെടുത്തു