വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേർക്കെതിരെ കേസ്.
പയ്യന്നൂര്‍: വിദേശത്ത് ജോലിക്കുള്ളവിസ വാഗ്ദാനം നല്കി ലക്ഷങ്ങൾ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂർ കാനായിമണിയറ സ്വദേശി ശ്രീജിത്തിന്റെ പരാതിയിലാണ് മാടായി എരിപുരത്തെ എം.വി. സജിത്ത് കുമാര്‍, ഇരിട്ടി പായം പട്ടാരം സ്വദേശിനി ടി.ജി. സ്മിത എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
2021 മാര്‍ച്ച് ആറിന് സ്പെയിനിലേക്ക് സെക്യുരിറ്റി ജോലിക്കുള്ള വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചെക്കും പണവുമായി 4,61,000 രൂപ വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.വിദേശത്ത്ജോലിക്കുള്ളവിസ കിട്ടാതെ വന്നപ്പോള്‍ പ്രതികൾ പരാതിക്കാരന് 1,10,000 രൂപ തിരിച്ച് നല്‍കിയെന്നും ബാക്കി പണം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ സമാനമായ രീതിയിൽ മൊറാഴ സ്വദേശിയായ രൂപേഷിൻ്റെ പരാതിയിലും ഇവർക്കെതിരെ തളിപ്പറമ്പ പോലീസും കേസെടുത്തിരുന്നു.