മാടായി പഞ്ചായത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് ഹൈകോടതിയുടെ വിലക്ക്

പ​ഴ​യ​ങ്ങാ​ടി: സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ​നി​ന്ന് മാ​ടാ​യി പ​ഞ്ചാ​യ​ത്ത് വി​ല​ക്കെ​ടു​ത്ത മാ​ടാ​യി​പ്പാ​റ​യി​ലെ 2.3 ഏ​ക്ക​ർ സ്ഥ​ല​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വി​ലൂ​ടെ ത​ട​ഞ്ഞു.

മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി കെ.​പി. ച​ന്ദ്രാം​ഗ​ദ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് പി.​ജി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വ്.

ചി​റ​ക്ക​ൽ കോ​വി​ല​ക​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ടാ​യി​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്റെ സ്വ​ത്ത് കൃ​ത്രി​മ ആ​ധാ​ര​ങ്ങ​ളി​ലൂ​ടെ കൈ​വ​ശ​പ്പെ​ടു​ത്തി​യ സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ രേ​ഖ​ക​ളോ അ​ടി​യാ​ധാ​ര​മോ പ​രി​ശോ​ധി​ക്കാ​തെ മാ​ടാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ല​ക്ക് വാ​ങ്ങി.

മാ​ടാ​യി​പ്പാ​റ​യി​ലെ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ​ക്ക് നാ​ശം വി​ത​ച്ച് ന​ട​ത്തു​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​ണെ​ന്നും സ്വ​ത്ത് ദേ​വ​സ്വ​ത്തി​ന് തി​രി​ച്ചു​ന​ൽ​കേ​ണ്ട​താ​ണെ​ന്നും കാ​ണി​ച്ചാ​യി​രു​ന്നു ഹ​ര​ജി. ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​കു​മാ​ർ ചേ​ലൂ​ർ ഹാ​ജ​രാ​യി.

ചീ​ഫ് സെ​ക്ര​ട്ട​റി, ജി​ല്ല ക​ല​ക്ട​ർ, ദേ​വ​സ്വം ബോ​ർ​ഡി​ന്റെ​യും മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ന്റെ​യും അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ 11 പേ​രെ​യാ​ണ് എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി ഹ​ര​ജി ന​ൽ​കി​യ​ത്. പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ കോ​ട​തി സ്വ​മേ​ധ​യാ ക​ക്ഷി ചേ​ർ​ക്കു​ക​യും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ന്റെ വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം, സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: