ചതുപ്പുനിലം മണ്ണിട്ടു നികത്തി; മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും പൊലീസ് പിടികൂടി

ഇ​രി​ട്ടി: കീ​ഴൂ​രി​ൽ ഹൈ​വേ​യോ​ട് ചേ​ർ​ന്ന് ച​തു​പ്പു നി​ലം മ​ണ്ണി​ട്ട് നി​ക​ത്താ​നു​ള്ള നീ​ക്കം പൊ​ലീ​സ് ത​ട​ഞ്ഞു. മ​ണ്ണു​മാ​യി എ​ത്തി​യ ലോ​റി​യും മ​ണ്ണു മാ​ന്തി​യ​ന്ത്ര​വും പൊ​ലീ​സ് പി​ടി​കൂ​ടി. വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും നീ​രൊ​ഴു​ക്ക് ഉ​ള്ള ച​തു​പ്പ് നി​ല​മാ​ണ് മ​ണ്ണി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നെ​ൽ​വ​യ​ലാ​യി​രു​ന്ന പ്ര​ദേ​ശം കു​റെ കാ​ല​മാ​യി ത​രി​ശാ​യി ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പും ഈ ​സ്ഥ​ലം മ​ണ്ണി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. നി​ര​വ​ധി ലോ​ഡ് മ​ണ്ണ് സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി​ട്ടെ​ങ്കി​ലും അ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​ട​ക്ക​മു​ള്ള റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ എ​ത്തി​ച്ച മ​ണ്ണ് മു​ഴു​വ​ൻ കോ​രി​മാ​റ്റ​ണ​മെ​ന്ന് അ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ മു​ഴു​വ​ൻ ഇ​വി​ടെ​ത്ത​ന്നെ ത​ട്ടി നി​ര​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മ​ഴ​ക്കാ​ല​ത്ത് കീ​ഴൂ​ർ, കൂ​ളി​ച്ചെ​മ്പ്ര, ഹൈ​സ്‌​കൂ​ൾ മേ​ഖ​ല​യി​ലെ കു​ന്നു​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ​യു​ടെ വെ​ള്ളം മു​ഴു​വ​ൻ ഒ​ഴു​കി വ​രു​ന്ന​തും ഒ​ഴു​കി​പ്പോ​കു​ന്ന​തും ഈ ​ച​തു​പ്പ് നി​ല​ത്തി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ കൂ​ടി​യാ​ണ്. പ്ര​ദേ​ശം ചെ​റി​യ വി​ല​യ്ക്ക് വാ​ങ്ങി മ​ണ്ണി​ട്ടു നി​ക​ത്തി ഹൈ​വേ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും മ​ണ്ണി​ടാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​ത്. പ​ത്ത് പ​തി​ന​ഞ്ച് ലോ​ഡ് മ​ണ്ണ് പ്ര​ദേ​ശ​ത്ത് ഇ​റ​ക്കി. പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​ന​ൽ​കി​യ​തോ​ടെ ഇ​രി​ട്ടി സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി ലോ​റി​യും മ​ണ്ണ് മാ​ന്തി യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ മേ​ഖ​ല​യി​ലെ എ​ല്ലാ​വ​രും അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ച​തു​പ്പു​കൂ​ടി ഇ​ല്ലാ​താ​കു​ന്ന​തോ​ടെ മ​ഴ​ക്കാ​ല​ത്ത് ചെ​റു തോ​ടു​ക​ളി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന വെ​ള്ളം പ്ര​ദേ​ശ​ത്തെ​വീ​ടു​ക​ളി​ൽ ക​യ​റാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​ത്. തോ​ടു​ക​ൾ കെ​ട്ടി​ചു​രു​ക്കി​യ​ത് മൂ​ലം വെ​ള്ള​ത്തി​ന്റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കും ത​ട​സ്സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് മ​ണ്ണി​ടു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പ്ര​ദേ​ശം കാ​ല​ക്ര​മേ​ണ നി​ക​ത്തി ത​രാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് സ്ഥ​ലം കൈ​മാ​റ്റം ചെ​യ്ത​ത്. നി​ക​ത്ത​ൽ ലോ​ബി​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

എ​പ്പോ​ഴും ശു​ദ്ധ​ജ​ലം ല​ഭി​ച്ചി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​വി​ടം എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മു​മ്പ് ച​തു​പ്പി​ൽ മ​ണ്ണി​ട്ട് അ​ൽ​പ​ഭാ​ഗം നി​ക​ത്തി​യ​പ്പോ​ൾ മു​ത​ൽ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ൽ ചെ​ളി​വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങി വെ​ള്ളം മ​ലി​ന​മാ​കാ​ൻ തു​ട​ങ്ങി​യെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം കൂ​ടി നി​ക​ത്തി​യാ​ൽ കി​ണ​റു​ക​ൾ മ​ലി​ന​മാ​വു​ക​യും ഞ​ങ്ങ​ളെ​ല്ലാം വീ​ടൊ​ഴി​ഞ്ഞ് പോ​കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​മെ​ന്നും പ്ര​ദേ​ശം ച​തു​പ്പാ​യി ത​ന്നെ നി​ല​നി​ർ​ത്താ​നു​ള്ള ന​ട​പ​ടി റ​വ​ന്യു അ​ധി​കൃ​ത​രി​ൽ​നി​ന്നും ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: