100 വാഹനങ്ങൾക്കെതിരേ നടപടി; 1.19 ലക്ഷം രൂപ പിഴചുമത്തി

കണ്ണൂർ: നിയമം ലംഘിച്ച് റോഡിലിറങ്ങിയ 100 വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പരിശോധനയിൽ പിടികൂടി. ജില്ലയിൽ 200 വാഹനങ്ങൾ ഞായറാഴ്ച പരിശോധനയ്ക്ക് വിധേയമാക്കി. 1.19 ലക്ഷം രൂപ പിഴചുമത്തുകയുംചെയ്തു. സ്പീഡ് ഗവർണർ വിച്ഛേദിച്ച നാല് ബസുകൾ പിടികൂടി. എയർ ഹോൺ, അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതിന് അഞ്ച് കേസുകളെടുത്തു. നാലുപേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ശുപാർശചെയ്തിട്ടുണ്ട്.
കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എ.സി.ഷീബയുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തുന്നത്. മോട്ടോർ വകുപ്പ് ഇൻസ്പെക്ടർമാരായ, പി.വി.ബിജു, പി.കെ.ജഗൻലാൽ, ഇ.ജയറാം, പി.ജെ.പ്രവീൺകുമാർ, ഷെല്ലി എന്നിവർ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകി.