അനധികൃത മദ്യ വില്‍പ്പന പിടികൂടി.

കണ്ണൂര്‍: മാലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തോലംബ്ര മടത്തിക്കുണ്ട് KSEB സബ്ബ് സ്റ്റേഷന്‍ ഓഫീസിനടുത്ത് വീട്ടില്‍ വച്ച് 16-10-20 തിയ്യതി വൈകുന്നേരം അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നത് മാലൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ കെ എം ന്‍റെ നേതൃത്വത്തില്‍ പിടികൂടി. മാത്യു കെ ജെ, വ: 57/20, കുഴികണ്ടത്തില്‍ ഹൌസ്, മടത്തിക്കുണ്ട്, തോലംബ്ര എന്നയാളെ 30 ഓളം മദ്യക്കുപ്പികള്‍ സഹിതം പോലീസ് കസ്റ്റഡിയില്‍ എടുത്തു u/s 55(i) of Abkari Act ആയി കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജേഷ്, CPO ജോഷി എന്നിവരും മദ്യം പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. ബാറില്‍ നിന്നും കൊണ്ടുവരുന്ന മദ്യം ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തുള്ള വില്‍പ്പനക്കിടയില്‍ ആണ് പ്രതിയെ പോലീസ് പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: