വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ

0

ഇരിട്ടി: വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി വള്ളിയാട് പറമ്പിൽ ഹൗസിൽ പാലക്കപെരൂടി കമലാക്ഷിയമ്മ (70) യെയാണ് വള്ളിയാട് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ വയോധികയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വളളിയാട് വായനശാലയ്ക്കു സമീപത്തെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ കെ.ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യയാണ്

മക്കൾ.: രമേശൻ (വ്യാപാരി വള്ളിയാട്), രേണുക (കലക്ഷൻ ഏജൻ്റ് ഇരിട്ടി വനിതാ സൊസൈറ്റി) രഘുനാഥൻ (ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസ്) ,പ്രസീത

മരുമക്കൾ: രാജൻ ( മാലൂർ), സജിത ( പെൻഷനേഴ്സ് ബേങ്ക് ഇരിട്ടി ), ബിന്ദു, കരുണൻ ( പുന്നാട് )

സഹോദരങ്ങൾ: മാലതി, ശാന്ത, പുഷ്പ്പ, പരേതനായ പുരുഷോത്തമൻ

പരിയാരം കണ്ണൂർ ഗവ.മെഡി: കോളജിലേക്ക് മാറ്റിയ മ്യതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ശനിയാഴ്ച്ച) വള്ളിയാട് വീട്ടുവളപ്പിൽ സംസ്ക്കരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading