സി.പി.എം. ഓഫീസിന് നേരേ ബോംബേറ്: മൂന്നുപേർ അറസ്റ്റിൽ

പയ്യന്നൂർ: കുഞ്ഞിമംഗലത്തെ സി.പി.എം. ഓഫീസിന് നേരേയുണ്ടായ ബോംബേറിൽ മൂന്നുപേർ അറസ്റ്റിൽ. രാമന്തളി ചിറ്റടി സ്വദേശികളായ യുവമോർച്ച പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് വിജിതാശ്വ കുമാർ (31), ആർ.എസ്.എസ്. പ്രവർത്തകരായ സുകേഷ് (28), അഖിൽരാജ് (24) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ. പി. ബാബുമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 18-ന് പുലർച്ചെ ഒന്നേകാലോടെയാണ് കുഞ്ഞിമംഗലം കണ്ടൻകുളങ്ങരയിലെ സി.പി.എം. നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി. ഭരതൻ സ്മാരക മന്ദിരത്തിന് നേരേ ബോംബെറിഞ്ഞത്. രണ്ട് സ്റ്റീൽ ബോംബുകളാണ് സ്ഫോടനത്തിനുപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ഓഫീസിന്റെ ജനലുകളും വാതിലും തകരുകയും കോൺക്രീറ്റിന് തകരാർ സംഭവിക്കുകയുമുണ്ടായി. വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇരുചക്രവാഹനങ്ങളിലെത്തിയവരാണ് അക്രമം നടത്തിയതെന്നും മനസ്സിലായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: