കമ്പിൽ ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വാഹനത്തെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു

കമ്പിൽ: കമ്പിൽ ടൗണിലൂടെ റോംഗ് സൈഡിൽ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരവധി വാഹനങ്ങളെ തട്ടി നിർത്താതെ പോയ കാറിനെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം പുതിയ തെരു ഭാഗത്ത് നിന്ന് വരുകയായിരുന്ന KL- 58-N -3699 ടാക്സി കാറാണ് റോംങ്ങ് സൈഡിലൂടെ വന്ന് അപകടം ഉണ്ടാക്കിയത് അഞ്ചോളം വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയതായി ദൃക്സാക്ഷികൾ അറിയിച്ചു. KL.59.N.4904 KL.13. X.9781 എന്നീ ബൈക്കുകളിലും തട്ടിയതിന് ശേഷമാണ് നാട്ടുകാർ കാർ തടഞ്ഞ് നിർത്തിയത് അപകടത്തിൽ പാമ്പുരുത്തിയിലുള്ള ഇസ്ഹാക്കിന് പരുക്ക് പറ്റി കെയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി കാറും ഡ്രൈവർ നാറാത്ത് സ്വദേശി ശ്രീധരന്റെ മകൻ ശ്രീജുവിനേയും കസ്റ്റഡിയിൽ എടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: