ഉത്തര മലബാറിലെ കാവുകൾ ഉണരാൻ ഇനി പത്തുനാൾ

കൊളച്ചേരി:ഇന്ന് തുലാം സംക്രമം…… പത്തു ദിവസത്തിനപ്പുറം പത്താമുദയത്തിൽ കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ വിഷകണ്ഠൻ ദൈവത്തിന്റെ തിരുമുടി ഉയരുന്നതോടെ ഉത്തര മലബാറിലെ തെയ്യ കാവുകൾ ഉണരുകയാണ്. ഒപ്പം ഈ വർഷത്തെ കളിയാട്ടക്കാലത്തിന് തുടക്കവുമാവും…. വിഷകണ്ഠൻ തൈയ്യത്തിന്റെ അനുഗ്രഹം നേടാനായി വർഷാവർഷം പതിനായിരകണക്കിന് ഭക്തരാണ് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലേക്ക് ഒഴുകി എത്താറുള്ളത്.

കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി മുക്കിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയായി നെല്ലിക്കപ്പാലം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ തുലാം പത്തിനു നടക്കുന്ന പുത്തരി അടിയന്തിരം തന്നെയാണ് പ്രധാന ആഘോഷം.

എല്ലാ മാസത്തിലെയും സംക്രമ ദിനത്തിലും മറ്റു പ്രധാന ദിനങ്ങളിലുമാണ് നട തുറക്കുന്നത് .വിഷഹാരിയായ ചാത്തമ്പള്ളി കണ്ഠനെ വിഷകണ്ഠനായി കരുമാരത്തില്ലത്ത് തന്ത്രികളാണ് പ്രതിഷ്ഠിച്ച് ആരാധിച്ചതാണെന്നാണ് വിശ്വാസം … വിഷ രോഗങ്ങൾ മാറാനും സർപ്പഭയം അകലാനും ക്ഷേത്രത്തിൽ നടത്തുന്ന മുട്ടഒപ്പിക്കൽ വഴിപാട് പ്രസിദ്ധമാണ് . വിഷകണ്ഠൻ ദൈവത്തിന്റെ അനുഗ്രഹം തേടാനും വഴിപാട് നടത്താനും വൻ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടാറ് .

ഈ വർഷത്തെ പുത്തരി അടിയന്തിരം ഒക്ടോബർ 26 വെള്ളിയാഴ്ച രാവിലെ നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും .വൈകുന്നേരം 5 മണിക്ക് ഇളകോലത്തിന്റെ പുറപ്പാടും തുടർന്ന് വിഷകണ്ഠൻ, ഗുളികൻ, എള്ളെടുത്ത് ഭഗവതി എന്നിവരുടെ തോറ്റവും വെള്ളാട്ടവും നടക്കും.

ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെ ഇറങ്ങുന്ന വിഷകണ്ഠൻ തൈയ്യം വൈകുന്നേരം വരെ ഭക്തരുടെ സങ്കട നിവൃത്തി വരുത്തി അനുഗ്രഹം നൽകി കൊണ്ട് ക്ഷേത്രത്തിൽ ഉണ്ടാവും.

രാവിലെ പത്തു മണിക്ക് കരുമാരത്തില്ലത്തേക്ക് യാത്ര പോകുന്ന വിഷകണoൻ ദൈവത്തിനെ അനുഗമിച്ച് ഭക്തരും പ്രദേശവാസികളും ചേരുന്നതോടെ ഇവിടെ വിശ്വാസവും ആചാരവും ഗ്രാമത്തിന്റെതും കൂടി ആയി മാറുകയാണ് ഇവിടം…….. കൊളച്ചേരി ശ്രീ ചാത്തമ്പള്ളി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരത്തിനു ശേഷമാണ് കോലത്തു നാട്ടിൽ തെയ്യം-തിറ മഹോൽസവത്തിന്റെ ദിനങ്ങൾക്ക് തുടക്കമാവുന്നത്…….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: