“ശാരീരിക-മാനസികാരോഗ്യത്തിന് പ്ലസിബോ എഫ്ഫക്റ്റ് എന്ന മനസ്സിന്റെ ശക്തിയെ എങ്ങനെ ഉപയോഗിക്കാം” എന്ന വിഷയത്തിൽ സൗജന്യ മനഃശാസ്ത്ര ശില്പശാല ഒക്ടോബർ 21 ന്

സമൂഹ മാധ്യമങ്ങളുടെ വരവോടു കൂടി നാം ഇന്ന് ജീവിക്കുന്നത് അറിവ് കവിഞ്ഞൊഴുകുന്ന ഒരു കാലഘട്ടത്തിൽ ആണ്. ഒരു പക്ഷെ ഡോക്ടറുമാരെക്കാൾ

കൂടുതൽ ആരോഗ്യത്തിനെ കുറിച്ചുള്ള അറിവ് സാധാരണ ജനങ്ങൾക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു കാലം. ഇവിടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനായിട്ട് നമ്മുടെ മനസ്സിന്റെ ശക്തി വളർത്തി കൊണ്ട് വരിക എന്നല്ലാതെ വേറെ വഴി ഒന്നും തന്നെ ഇല്ല. അവിടെയാണ് പ്ലസിബോ എഫക്ടിന്റെ പ്രസക്തി വരുന്നത്.

മാംസം കഴിച്ചാൽ കൊഴുപ്പ് കൂടും എന്ന് ഇന്നേ വരെ വിശ്വസിച്ചിരുന്ന അവസ്ഥയിൽ ആണ് ഇപ്പോൾ മാസം മാത്രം കഴിച്ചു കൊണ്ട് കൊഴുപ്പ് കുറക്കാം, അമിത വണ്ണം കുറക്കാം, കാൻസർ വരെ തടയാം എന്നും അവകാശപ്പെട്ടു കൊണ്ട് ചിലർ വന്നിരിക്കുന്നത്. രാത്രി മാംസം കഴിച്ചു ഉറങ്ങിയാൽ അടുത്ത ദിവസം ഹാർട്ട് അറ്റാക്ക് ഉണ്ടാകാം എന്ന് ഭയപ്പെടുത്തി കൊണ്ട് വരുന്ന വോയിസ് ക്ലിപ്പുകൾ വേറെ. ഒന്നും കഴിക്കാതെ അസുഖം മാറ്റാം എന്ന് പറയുന്ന പ്രകതിക്കാർ. ഒന്നും കഴിക്കാതിരിന്നാൽ ഗ്യാസ് ആണ് എന്ന് പറയുന്ന ആധുനിക വൈദ്യ ശാസ്ത്രം.

ഇതിൽ ആരാണ് ശരി. ആര് പറയുന്നത് ആണ് നാം പാലിക്കേണ്ടത്. ഇനി വൈരുധ്യമായി പറയുന്ന ഈ കാര്യങ്ങൾ വിശ്വാസത്തോടെ പാലിക്കുന്നവർക്കൊക്കെ മേല്പറയുന്ന എല്ലാ കാര്യങ്ങളും ഫലിക്കുന്നുമുണ്ട്. ഇത് ഫലിക്കാനുള്ള കാരണം ആണ് പ്ലസിബോ എഫ്ഫക്റ്റ് എന്ന് അറിയപ്പെടുന്ന നമ്മുടെ മനസ്സിന്റെ ശക്തി. ഈ ശക്തി തിരിച്ചറിഞ്ഞാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ ഈ ശക്തിയുടെ സഹായം മാത്രം മതി. ഇനി ഇത് മനസ്സിലാക്കിയില്ലെങ്കിൽ ഇതിനു നേരെ വിപരീതമായി പ്രവർത്തിക്കുന്ന നൊസിബോ എഫ്ഫക്റ്റ് നമ്മെ രോഗി ആക്കി മാറ്റാം. ഉദാഹരണത്തിന് ഭക്ഷണം സമയത് കഴിച്ചില്ലെങ്കിൽ ഗ്യാസ് ആണ് എന്ന് വിശ്വസിച്ചാൽ അത് പോലെ സംഭവിക്കുന്നത് ഈ നൊസിബോ എഫക്ടിന്റെ ശക്തിയാണ്.

പ്ലസിബോ എഫക്റ്റും നൊസിബോ എഫക്റ്റും എന്താണെന്നും അത് നമ്മുടെ ആരോഗ്യത്തിനെ എങ്ങനെ ബാധിക്കുന്നു എന്നും, ശാരീരികവും മാനസികവും ആയ ആരോഗ്യത്തിനു വേണ്ടി മനസ്സിന്റെ ശക്തി എങ്ങനെ ഉപയോഗിക്കാം എന്നും ശില്പശാലയിൽ പരിശീലിപ്പിക്കുന്നതായിരിക്കും.

ഒക്ടോബർ 21ന് കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉച്ച കഴിഞ്ഞു 2.00 മുതൽ 5.30 വരെ “ശാരീരിക – മനസികാരോഗ്യത്തിന് പ്ലസിബോ എഫ്ഫക്റ്റ് എന്ന മനസ്സിന്റെ ശക്തിയെ എങ്ങനെ ഉപയോഗിക്കാം” എന്ന വിഷയത്തിൽ ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മനഃശാസ്ത്ര ശില്പശാല നടത്തുന്നതായിരിക്കും. ലിപ്പ് സെന്ററിലെ സൈക്കോളജിസ്റ്റ് ആയ ഡോ കെ ജി രാജേഷ് ആയിരിക്കും ശില്പശാല നയിക്കുന്നത്.

ശില്പശാലയിൽ പങ്കെടുക്കാൻ 9388776640; 8089279619 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: