കോവിഡ് സമ്പര്‍ക്ക വ്യാപനം കേളകം പഞ്ചയാത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനം

5 / 100


കേളകം:പഞ്ചായത്തില്‍ കോവിഡ്  സമ്പര്‍ക്ക വ്യാപനം കണക്കിലെടുത്ത് പഞ്ചായത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഇന്ന് വൈകിട്ട് 6മണിമുതല്‍ ഞായറാഴ്ചവരെ അടച്ചിടാന്‍ പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനം.കേളകം ടൗണില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായതിനെതുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ടൗണ്‍ അടച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന സാഹചര്യത്തിലാണ് സേഫ്റ്റി കമ്മിറ്റിയോഗം ഇത്തരമൊരു തീരുമാനം എടുത്തത്. മെഡിക്കല്‍ ഷോപ്പ്, പാല്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടാനാണ് തീരുമാനമെടുത്തിട്ടുള്ളത്. രോഗവ്യാപനം ഉള്ള പ്രദേശങ്ങളില്‍നിന്ന് മറ്റു പ്രദേശങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും അതുവഴി രോഗവ്യാപനത്തിന്റെ  തോത് കുറയ്ക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: