മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

മന്ത്രി കെ.ടി.ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരായി. സ്വകാര്യ വാഹനത്തിലാണ് ഇത്തവണയും എത്തിയത്. അന്വേഷണസംഘം വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് ആറുമണിയോടെ ചോദ്യം ചെയ്യലിന് എത്തിയത്. മന്ത്രി ജലീല്‍ എത്തിയ കാര്‍ സിപിഎം നേതാവിന്റേതാണ്. ആലുവ മുന്‍ എംഎല്‍എ: എ.എം.യൂസഫിന്റേതാണ് വാഹനം ഇഡിക്കു മുന്നില്‍ വ്യവസായിയുടെ വാഹനത്തില്‍ എത്തിയത് വിവാദമായിരുന്നു.

അതേസമയം,  സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺസുലേറ്റിൽ പരിശോധന നടത്തി. കഴിഞ്ഞദിവസം മുൻകൂട്ടി അറിയിക്കാതെയെത്തിയ ഇവർ സാമ്പത്തിക ഇടപാടുരേഖകൾ ഉൾപ്പെടെ പരിശോധിച്ചെന്നാണു വിവരം. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉന്നതതലസംഘം അടുത്ത മാസമെത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: