കനിവ് 108; സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു.

തിരുവനന്തപുരം: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തര ചികിത്സ ലാഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ ‘കനിവ് 108’ ആണ് ആദ്യഘട്ടത്തിൽ നടപ്പിലാവുന്നത്. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ദരും അടങ്ങിയ 315 ആംബുലൻസുകളുടെ സേവനമാണ് ഉറപ്പാക്കുന്നത്. ഇപ്പോൾ 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലൻസുകളുടെ ശൃംഖല പൂർത്തീകരിക്കും. ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രെമീകരിക്കുക എന്ന് മുക്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത്‌ 315 ആംബുലൻസുകളുടേയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും, അപകടസാധ്യത കൂടിയ ഉൾനാടൻ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ പാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും. 48 മണിക്കൂർ ‘ഗോൾഡൺ അവർ’ സൗജന്യ ചികിത്സ നാടപ്പിലാക്കുന്നതിനുള്ള നാടപടികളും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: