കണ്ണൂർ വിമാനത്താവളം ചീഫ് ഓപ്പറേഷൻസ് ഓഫീസറായി താരിഖ് ഹുസൈൻ ഭട്ട് ചുമതലയേറ്റു.

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം ചീഫ് ഓപ്പറേഷൻസ് ഓഫീസർ (സി.ഒ.ഒ) ആയി താരിഖ് ഹുസൈൻ ഭട്ട് ചുമതലയേറ്റു. വ്യോമയാന രംഗത്ത് 22 വർഷത്തെ പ്രവർത്തിപരിചയമുള്ള താരിഖ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി, ജി.വി.കെ, ജി.എം.ആർ ഗ്രൂപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു-കശ്മീർ സ്വദേശിയായ താരിഖിന് മുംബൈ, ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിലും പ്രവർത്തി പരിജയമുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഓപ്പറേഷൻസ്, ബിസിനസ്, ടവലപ്മെൻറ്, മാർക്കറ്റിങ്, കാർഗോ എന്നിവയുടെ ചുമതലയാണ് സി.ഒ.ഒ വഹിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: