കലക്ടറേറ്റിനുമുന്നിൽ ചെങ്കൽ വ്യവസായ അസ്സോസിയേഷൻ ഭാരവാഹികളുടെ ധർണ

കണ്ണൂർ: ചെങ്കൽ വ്യവസായത്തോട് ജില്ലാ ഭരണകൂടം മോശമായ നിലപാട് സ്വീകരിക്കുന്നതിനെതിരെ ചെങ്കൽ വ്യവസായ അസ്സോസിയേഷൻ ഭാരവാഹികൾ ചൊവ്വാഴ്ച രാവിലെ 10-ന് കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി. 2018 ഡിസംബർ വരെ മൈനിങ് ആൻഡ് ജിയോളജി നൽകിയിരുന്ന ഖനനാനുമതി ചില സാങ്കേതിക കാരണങ്ങളാൽ നിർത്തി വെച്ചിരിക്കുകയാണ്. ചെങ്കൽ പണകൾക്ക് എത്രയും പെട്ടന്ന് ജിയോളജി നൽകുക, അനുവദിക്കപ്പെട്ട പെർമിറ്റുകൾ പുതുക്കി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. ചെങ്കൽ വ്യവസായ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠൻ ധർണ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി അബ്ദുൾ അസീസ്, സെക്രട്ടറി ജോസ് നടപ്പുറം എന്നിവർ പങ്കെടുത്തു.

e1011454-295d-484f-8d52-f875f2817e7a

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: