പെട്രോളിനും ഡീസലിനും ലിറ്ററിന് 6 രൂപ കൂടാൻ സാധ്യത
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ വർദ്ധന ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 6 രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തൽ. സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ രണ്ട് സംസ്കരണ ശാലകൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയരുന്നത്. ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്സ് വില വീപ്പയ്ക്ക് 71.95 ഡോളറാണ് തിങ്കളാഴ്ച ഉയർന്നത്. ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വർധനയാണ് വിലയിലുണ്ടായത്.