കണ്ണൂർ- പുതിയതെരു റൂട്ടിലേക്കുള്ള ബസ്സുകൾ ഇനി എസ് പി സി എ ജംക്ഷൻ വഴി

കണ്ണൂരിൽ നിന്നും പുതിയതെരു ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഇനി പോലീസ് മൈതാനത്തിനടുത്തുള്ള എസ് പി സി എ ജംക്ഷൻ വഴിയാണ് പോകുക. യാത്രക്കാർക്കുള്ള മുന്നറിയിപ്പായി താലൂക്ക് ഓഫീസിനു മുൻവശമുള്ള ബാസ്സ് സ്റ്റോപ്പിൽ ബോർഡും വച്ചിട്ടുണ്ട്.കണ്ണൂർ-കാൽടെക്സ്- എ കെ ജി റൂട്ടിലൂടെ ഇനി ബസ്സുകൾ ഓടില്ല.ട്രാഫിക് പോലീസിന്റേതാണ് നിർദേശം. ഇനിയൊരു അറിയിപ്പില്ലാതെ അതുവഴി പോകുന്ന ബസ്സുകൾക്ക് 1000 രൂപ ഫൈനും ചുമത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: