വളപട്ടണം പാലത്തിൽ ഗതാഗതക്കുരുക്ക്; യാത്രാതടസ്സം മുറുകി

ദേശീയപാതയിലെ വളപട്ടണം പാലത്തിൽ നിത്യേന വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായി. കഴിഞ്ഞ ഒരാഴ്ചയായി വളപട്ടണം പഴയ ടോൾഗേറ്റ് മുതൽ പഴയങ്ങാടി റോഡ് ജങ്‌ഷൻവരെ പതിവായി കുരുക്ക് മുറുക്കുകയാണ്. ട്രാഫിക് നിയമം ലംഘിച്ച് വാഹനങ്ങൾ മറികടക്കുന്നതും പോക്കറ്റ് റോഡുകളിൽനിന്ന്‌ വൻതോതിൽ വാഹനങ്ങൾ അനിയന്ത്രിതമായി ദേശീയപാതയിലേക്ക് കയറുന്നതുമാണ്‌ കുരുക്കിന് പ്രധാനകാരണമെന്ന്‌ വാഹന ഉടമകൾ പറയുന്നു.ഇതുകൂടാതെ പാപ്പിനിശ്ശേരിയിലെ മദ്യവിൽപ്പനശാലയിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനത്തിരക്കും പാലത്തിന് സമീപത്ത് കുരുക്കിനെ വല്ലാതെ മുറുക്കുന്ന ഘടകമാണ്.പുതിയതെരുവിലെ ഗതാഗതക്കുരുക്കിൽനിന്ന്‌ രക്ഷപ്പെടുന്ന സ്വകാര്യബസ്സുകളും ഇരുചക്രവാഹനങ്ങളും കൂട്ടത്തോടെ വളപട്ടണം പാലത്തിൽ എത്തുന്നു.പാലത്തിനുമുകളിൽവെച്ച് മത്സരിച്ച് മറിക്കടക്കുന്നതും കുരുക്ക് സൃഷ്ടിക്കാൻ കാരണമാകുന്നുണ്ട്.പഴയങ്ങാടി റോഡ് ജങ്‌ഷനിൽനിന്ന്‌ ട്രാഫിക് വൺവെ തെറ്റിച്ച് കയറുന്ന വാഹനങ്ങളും കുരുക്കിന് ശക്തിപകരുന്ന മറ്റൊരു ഘടകമാണ്. തിങ്കളാഴ്ച രാത്രി ഒൻപതിനാണ് കുരുക്കിന് ശമനമായത്. ദീർഘദൂര ബസ്സുകളടക്കം മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: