സണ്ണി ജോസഫ് എം. എൽ. എയ്ക്ക് എതിരെ അഴിമതി ആരോപണം: സി. പി. എം ഇരിട്ടി ഏരിയാ സെക്രട്ടറിക്ക് വക്കീൽ നോട്ടീസ്.

ഇരിട്ടി: ബാരാപോൾ മിനി ജല വൈദ്യുതി പദ്ധതിയുടെ നിർമ്മാണവുമായി ബദ്ധപെട്ട് അഴിമതി ആരോപണം ഉന്നയിച്ച സി. പി. എം ഇരിട്ടി ഏരിയ സെക്രട്ടറിക്കെതിരെ സണ്ണി ജോസഫ് എം. എൽ. എ വക്കീൽ നോട്ടീസ് അയച്ചു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്താനും പേരിനു കളങ്കം ഉണ്ടാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതെന്ന് മനനഷ്ട്ടത്തിനിന് നൽകിയ വക്കീൽ നോട്ടീസിൽ പറയുന്നു. അപകീർത്തിപരമായ പരാമർശങ്ങൾ പിൻവലിച്ച് പൊതുജന സമക്ഷം മാപ്പ് പറയണമെന്നും അല്ലെങ്കിൽ ഒരുകോടി രൂപ മാനനഷ്ട്ടത്തിന് നഷ്ടപരിഹാരമായി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: