നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത ച​ല​ച്ചി​ത്ര ന​ട​ന്‍ സ​ത്താ​ര്‍ (67) അ​ന്ത​രി​ച്ചു. ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​യി​രു​ന്നു സ​ത്താ​ര്‍. അ​നാ​വ​ര​ണം എ​ന്ന ചി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നാ​യ​ക​വേ​ഷം ചെ​യ്തു. ഭാ​ര്യ​യെ ആ​വ​ശ്യ​മു​ണ്ട്, ശ​ര​പ​ഞ്ജ​രം, 22 ഫീ​മെ​യി​ല്‍ കോ​ട്ട​യം തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ലു​വ പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ര്‍ ജു​മാ മ​സ്ജി​ദി​ല്‍.തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2003-ന് ശേഷം അഭിനയരം​ഗത്ത് സജീവമായിരുന്നില്ല. എന്നാല്‍ 2012-ല്‍ 22 ഫീമെയില്‍ കോട്ടയം, 2013-ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ സത്താര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധ നേടി. 2014-ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: