അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ചചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

സഹകരണ ആസ്പത്രിക്കുസമീപം മലബാർ ട്രേഡേഴ്‌സിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ചചെയ്ത കേസിൽ കർണാടക ഹൊസൂറിലെ മഞ്ച രവി(30)യെ എസ്.ഐ. കെ.പി.ഷൈൻ അറസ്റ്റുചെയ്തു. ഡിവൈ.എസ്.പി. ടി.കെ.രത്നകുമാറിന്റെ നിർദേശത്തെത്തുടർന്ന് കർണാടക വിരാജ്പേട്ടയിൽവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.സി.ഐ. എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യംചെയ്തു. കർണാടകയിൽ കൊലപാതകക്കേസിലും കളവുകേസിലും പിടിക്കപ്പെട്ട മമഞ്ച രവി പത്തുർഷം തടവിന്‌ ശിക്ഷിക്കപ്പെട്ട പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൈസൂരുവിൽ മോഷണത്തിനിടെ ഒരു എൻജിനീയറെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ.തളിപ്പറമ്പിലെ കടയിൽനിന്ന് ബ്രാസ്, സ്റ്റീൽ നിർമിത പ്ലമ്പിങ് സാധനങ്ങളാണ് കവർച്ചചെയ്തത്. മൂന്നുമാസത്തിനുള്ളിൽ പലതവണയായി സാധനങ്ങളെടുത്തുവെന്നും പോലീസിനോട് പ്രതി പറഞ്ഞു.മോഷ്ടിച്ച സാധനങ്ങൾ ശ്രീകണ്ഠപുരത്തെ ഒരു കടയിലാണ് കൊടുത്തത്. കഴിഞ്ഞദിവസം മലബാർ ട്രേഡേഴ്സിൽ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വിൽക്കാത്ത പലസാധനങ്ങളും കടയിൽ കുറവാണെന്ന്‌ കണ്ടെത്തിയത്. തുടർന്ന് ഉടമ കെ.സിദ്ദീഖ് പോലീസിൽ പരാതി നൽകുകയായിരുന്നു. മുറിക്കകത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ടുപേർ കയ്ക്കുള്ളിൽ കയറി സാധനങ്ങൾ ചാക്കിലാക്കി പോകുന്നത്‌ കണ്ടെത്താനായി. ഷട്ടറിന്റെ ഒരുഭാഗം ഉയർത്തിയായിരുന്നു അകത്തുകയറിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: