കലാലയങ്ങൾ സർഗാത്മക മത്സരങ്ങളുടെ വേദിയാകണം : മിസ്ഹബ് കീഴരിയൂർ

തളിപ്പറമ്പ : കലാലയങ്ങളിൽ ആയുധമേന്തി ഇലക്ഷനെ നേരിട്ടവർക്കുള്ള തിരിച്ചടിയാണ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂർ. കേരളത്തിലുടനീളം എസ് എഫ് ഐ അക്രമമഴിച്ച് വിട്ട് എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് . കലാലയങ്ങളിൽ സർഗാത്മക മത്സരങ്ങളെ നേരിടാൻ എസ് എഫ് ഐ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. തളിപ്പറമ്പ മണ്ഡലം എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച യൂണിയൻ ഭാരവാഹികൾക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കൺവെൻഷൻ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് ആസിഫ് ചപ്പാരപ്പടവ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ നഗരസഭ ചെയർമാൻ മഹ്മൂദ് അള്ളാംകുളം ,എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ ,ടെ ക് ഫെഡ് സംസ്ഥാന ചെയർമാൻ കെ.വി ഹുദൈഫ് , പി പി മുഹമ്മദ് നിസാർ , മുഹമ്മദ് കുഞ്ഞി കുപ്പം ,ഹനീഫ ഏഴാംമൈൽ , ഹരിത ജില്ലാ പ്രസിഡന്റ് അസ്മിന അശ്റഫ് , ഉമ്മർ പെരുവണ, നൗഫൽ മന്ന ,സുൽഫിക്കറലി ,സഫ്വാൻ കുറ്റിക്കോൽ ,റഫീസ് വി.എം ,അജ്മൽ പാറാട് ,ഹസീൽ നരിക്കുനി, ഷാനിം, ഇർഷാൻ വി.വി ,മിസ്ഹബ് ഉമർ തുടങ്ങിയവർ സംസാരിച്ചു പി.എ ഇർഫാൻ സ്വാഗതവും ബാസിത്ത് മാണിയൂർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: