വിദഗ്ധ പരിശോധനകൾക്കായി പുഷ്പനെ കോഴിക്കോടേക്ക് മാറ്റി

തലശ്ശേരി:കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തലശ്ശേരി സഹകരണ

ആശുപതി ന്യൂറോ സർജിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പനെ വിദഗ്ധ പരിശോധനകൾക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. വയർസ്തംഭനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ഇന്ന് പുലർച്ചയാണ് പുഷ്പനെ കോഴിക്കോട് ബേബി മേമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സിപിഐഎം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,
സിപിഐഎം കണ്ണൂർ ജില്ലാ സിക്രട്ടറി പി.ജയരാജൻ, അഡ്വ: എ.എൻ.ഷംസീർ MLA എന്നിവർ പുഷ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരുമായി സംസാരിച്ചു.
സിപിഐഎം കോഴിക്കോട് ജില്ലാ സിക്രട്ടറി മോഹനൻ മാസ്റ്റർ,ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ജില്ലാ സിക്രട്ടറി പി. നിഖിൽ,
അഡ്വ: പി. എം. ആതിര, എൻ.അനൂപ് തുടങ്ങിയവർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പുഷ്പനെ സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: